KeralaLatest NewsNews

രമ്യ ഹരിദാസിന് നീതിയില്ല, ആര്യാ രാജേന്ദ്രനും സിപിഎമ്മിനും മാത്രം നീതി,ഇവിടെ ഇങ്ങനെയാണ് ഭായ് : രൂക്ഷപ്രതികരണവുമായി എംപി

തിരുവനന്തപുരം : പിണറായിയുടെ നാട്ടില്‍ നീതി നടപ്പിലാക്കുന്നത് രണ്ട് തരത്തിലാണ്. ഇവിടെ ആര് അവഹേളിക്കപ്പെടുന്നുവോ അല്ലെങ്കില്‍ പരസ്യമായി അപമാനം നേരിടുന്നുവോ അവര്‍ക്ക് നീതിയില്ല. സിപിഎം കുടുംബക്കാര്‍ക്ക് മാത്രമാണ് നീതി നടപ്പിലാക്കുന്നതെന്ന് രമ്യ ഹരിദാസ് എം.പി.

പാര്‍ട്ടി കൊടിയുടെ നിറം നോക്കിയാണ് സംസ്ഥാനത്ത് നീതി നടപ്പാക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കെ മുരളീധരനെതിരെ കേസെടുത്ത് സംഭവത്തിന് പിന്നാലെയാണ് താന്‍ അടക്കമുള്ളവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി രമ്യ രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് നേരെ സിപിഎം സൈബര്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളെ പരാമര്‍ശിച്ച് കൊണ്ടാണ് രമ്യയുടെ പ്രതികരണം. സിപിഎമ്മിന് പുറത്തുള്ളവരുടെ അഭിമാനത്തിനും പരാതികള്‍ക്കും യാതൊരു വിലയും ഇല്ല. അവരെ ആര്‍ക്കു വേണമെങ്കിലും ആക്ഷേപിക്കാം, അവഹേളിക്കാം, മോര്‍ഫിംഗ് നടത്താം, വൃത്തികെട്ട അശ്ലീല ട്രോളുകള്‍ ഇറക്കാമെന്നും ഇതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യമെന്നും രമ്യ ആരോപിച്ചു.

Read Also : ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ. മുരളീധരനെതിരെ പൊലീസ് കേസ്

രമ്യ ഹരിദാസ് എംപിയുടെ പ്രതികരണത്തിലേയ്ക്ക് …

‘ ഇവിടെ ഇങ്ങനെയാണ് ഭായ്.. രമ്യഹരിദാസിനും, കെ.കെ.രമ എംഎല്‍യ്ക്കും, എംജി യൂണിവേഴ്സിറ്റിലെ എഐഎസ്എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. മേയര്‍ ആര്യാ രാജേന്ദ്രനും സിപിഎം അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും’ രമ്യ പറഞ്ഞു.

‘ കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. പാര്‍ട്ടിയുടെ, കൊടിയുടെ നിറം നോക്കിയാണ് നീതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റാണെന്ന് പറയാനോ, അത് പിന്‍വലിക്കണമെന്ന് പറയാനോ ഇന്ന് ആര്യാ രാജേന്ദ്രനെ പിന്തുണക്കുന്ന ഇന്നത്തെ ബഹു.മന്ത്രിയും അന്നത്തെ ഡിവൈഎഫ്‌ഐ യുടെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.എ.മുഹമ്മദ് റിയാസിനെ കണ്ടിരുന്നില്ല. ആ പരാമര്‍ശത്തില്‍ ഇന്നേവരെ എ.വിജയരാഘവന്‍ ഖേദം പ്രകടിപ്പിച്ചതായി അറിഞ്ഞിട്ടില്ല. കേസെടുക്കാന്‍ നിയമോപദേശം തേടുകയോ കേസ് എടുക്കുകയോ ചെയ്തതായി അറിയില്ല’ .

‘ അവിടുന്നിങ്ങോട്ട് പാര്‍ലമെന്റ് അംഗമായത് മുതല്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും ഞാന്‍ നേരിട്ട അധിക്ഷേപത്തിനുംഅവഹേളനത്തിനും കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയല്ല എന്നതായിരുന്നു . നിയമസഭ തെരെഞ്ഞെടുപ്പ് സമയത്ത് കാലൊടിഞ്ഞു ചികിത്സയിലായിരുന്ന ഞാന്‍ പ്രചരണ രംഗത്തിറങ്ങിയത് എത്ര വികൃതമായാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ചത് .കഠിനമായ വേദന സഹിച്ചും സ്വന്തം ആദര്‍ശത്തിനുവേണ്ടി പ്രചാരണം നടത്തിയ എന്നെ നാടക നടിയാക്കിയാണ് സൈബര്‍ പോരാളികള്‍ ആഘോഷിച്ചത്’.

‘അതിനെതിരെ ഏതെങ്കിലും സിപിഎം നേതാക്കള്‍ പ്രതികരിച്ചോ? സിപിഎം അണികളോട് അങ്ങനെ ചെയ്യരുതെന്ന് ഏതെങ്കിലും ഒരു നേതാവ് വിലക്കിയോ? ആലത്തൂരില്‍ വെച്ച് ഭീഷണിയും തെറിവിളിയും ഉണ്ടായപ്പോള്‍ അതിനെതിരെ പരാതി പറഞ്ഞപ്പോള്‍ എന്നെ അവഹേളിക്കാനാണ് സിപിഎം ശ്രമിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ പോരാളികളും എനിക്കെതിരെ നടത്തിയ തെറിവിളികള്‍ക്കും അവഹേളനത്തിനും കണക്കുണ്ടോ? അതിന് എന്ത് നടപടിയുണ്ടായി? പാലക്കാട് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം വാങ്ങാന്‍ ചെന്ന എന്നെ 10 മിനിറ്റിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്യുകയും എന്റെ കൈ തട്ടിമാറ്റുകയും ചെയ്ത സംഭവത്തില്‍ എന്നെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയായിരുന്നു? എത്രമാത്രം അധിക്ഷേപിച്ചു.ഒരു സിപിഎം ജനപ്രതിനിധിയെയാണ് അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു? സെല്‍ഫി എടുത്ത പാര്‍ട്ടി പ്രവര്‍ത്തകന്റെ മൊബൈല്‍ തട്ടിമാറ്റിയ മുഖ്യമന്ത്രിയുള്ള നാട്ടിലാണ് ഒരു വനിത ജനപ്രതിനിധിയെ പത്ത് മിനുട്ടിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്തത’്.

‘അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ നേരിട്ട അധിക്ഷേപം വളരെ വേദനിപ്പിക്കുന്നതായിരുന്നു. അത് പരാതിപ്പെട്ടതിന് പോലും എന്നെ ആക്ഷേപിച്ചു. രമ്യ ഹരിദാസ് പാട്ടു പാടിയാല്‍ പാര്‍ലമെന്റില്‍ പാട്ടുകച്ചേരി അല്ല, പാട്ടുകാരി ദലീമ മത്സരിച്ചാല്‍, പാട്ടു പാടിയാല്‍ നിയമസഭയില്‍ പാട്ടുകച്ചേരി ആണോ എന്നാലും ചോദിച്ചേക്കരുത്.കാരണം,അവര്‍ മത്സരിക്കുന്നത് സിപിഐഎമ്മില്‍ ആണ്. നീതിയുടെ ഓരോ തരംതിരിവുകള്‍’ -രമ്യ ഹരിദാസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button