KeralaLatest NewsNews

‘കറുത്തവർ കാണാൻ കൊള്ളാത്തവർ’: പുലിവാൽ പിടിച്ച് എ എ റഹീം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ. മുരളീധരന്‍ എംപി.ക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട പുലിവാൽ പിടിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കറുത്ത നിറമുള്ളവര്‍ സാധാരണ തെറിപറഞ്ഞ് നടക്കുന്നവരാണെന്നാണ് മുരളീധരന്‍ പറയുന്നതെന്നും മലിനമായ ഇത്തരം മനസുമായി നടക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും എ എ റഹീം പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിലെ ‘കാണാൻ കൊള്ളാത്തവർ അതായത്, കറുത്ത നിറമുള്ളവർ സാധാരണ തെറി പറയുന്നവർ എന്ന് കൂടിയാണ് മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്’ എന്ന വാചകമാണ് വിവാദമായിരിക്കുന്നത്.

റഹീമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘കറുത്തവർ കാണാൻ കൊള്ളാത്തവർ എന്ന് പറഞ്ഞ നിന്റെ പോസ്റ്റ്‌ കൊള്ളാം നല്ല വിവരം ഉള്ള എഴുത്ത് നിനക്ക് ഇങ്ങനെ എഴുതാൻ മാത്രമേ അറിയൂ. സോണിയ ഗാന്ധിയുടെ നിറത്തെ അവഹേളിച്ചു മദാമ്മ എന്ന് വിളിച്ച നീയും കൂട്ടരും തന്നെ അല്ലെ ഇത്?’ എന്നാണു പോസ്റ്റിനെതിരെ ഉയരുന്ന പ്രധാന വിമർശനം. കറുത്ത ഉടലുള്ള എന്ന് പറഞ്ഞു സ്ത്രീകളെ അപമാനിച്ച റഹീമിനെതിരെ കേസ് എടുക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. കറുത്തവര്‍ കാണാന്‍ കൊള്ളാത്തവരാണെന്ന് കണ്ട് പിടിച്ച നിന്‍റെ ബുദ്ധി കൊള്ളാമല്ലോ എന്നും ചിലർ കമന്റായി കുറിക്കുന്നു.

Also Read:പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ: ആരോഗ്യ ഗുണങ്ങള്‍ നിർവധി

അതേസമയം, കോട്ടയത്തെ എംജി യൂണിവേഴ്‌സിറ്റിയിലെ സംഘർഷത്തിന്റെ അനുപമ വിഷയത്തിലോ യാതൊരു പ്രതികരണവും നടത്താതെ ‘സുന്ദരിയുടെ ഭരണിപ്പാട്ട്’ എന്ന മുരളീധരന്റെ പരാമർശത്തിൽ മാത്രം പ്രതികരണസിദ്ധി ലഭിച്ചതിനെതിരെയും റഹീമിന് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ‘റഹീമെ നിനക്ക് നട്ടെല്ല് ഉണ്ടൊടാ. കോട്ടയത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിൻ്റെ ഒക്കെ ഇളമുറ ആൾക്കാർ പെറപ്പുകേട് മാത്രം കാണിച്ച് കൂട്ടിയപ്പോൾ എവിടെ പോയി നിൻ്റെ നാവ്. ഒരു പെണ്ണിനോട് അപ്പനില്ലതെ കൊച്ചിനെ തന്ത ആകണമോ എന്ന് ആക്രോശിച്ചപോളും നിന്നെ കണ്ടില്ല നിൻ്റെ നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആയിരുന്നോ. നാട്ടുകാരുടെ നികുതിപ്പണം മുഴുവൻ അടിച്ചു മാറ്റി തലേൽ തുണി ഇടാതെ പുറത്തിറങ്ങാൻ വയ്യാതെ നിന്നിരുന്ന മേയറെയും പോക്കിപിടിച്ചൊണ്ട് അവൻ വന്നിരിക്കുന്നു’ എന്നും ചിലർ പ്രതിഷേധസൂചകമായി കമന്റുകൾ ഇടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button