Latest NewsNewsIndia

ഇന്നല്ലെങ്കിൽ നാളെ കാശ്‌മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകും: എയർ മാർഷൽ അമിത് ദേവ്

ഇന്നോ നാളെയോ രാഷ്‌ട്രങ്ങൾ ഒന്നിക്കാം എന്നതിന് ചരിത്രം സാക്ഷിയാണ്

ഡൽഹി : പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കാൻ നിലവിൽ പദ്ധതിയില്ലെന്നും എന്നാൽ ഇന്നല്ലെങ്കിൽ നാളെ കാശ്‌മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകുമെന്നും വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ അമിത് ദേവ്. യുഎൻ ഇടപെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ കശ്മീരും ഇന്ത്യയുടേതാകുമായിരുന്നുവെന്ന്  ഇന്ത്യൻ സൈനികരുടെ ബുഡ്ഗാം ലാൻഡിംഗിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയും, സൈനിക വിഭാഗങ്ങളും നടത്തിയ എല്ലാ പ്രവർത്തനങ്ങളും കശ്മീരിന്റെ ചില ഭാഗങ്ങളിൽ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ വിജയിച്ചുവെന്നും എന്നെങ്കിലും, പാക് അധിനിവേശ കശ്മീരും ഇന്ത്യയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ നമുക്ക് കശ്മീർ മുഴുവൻ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ദേവ് കൂട്ടിച്ചേർത്തു.

ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും: നിലപാട് വ്യക്തമാക്കി എൻസിബി

‘ഇരുഭാഗത്തുമുള്ള ആളുകൾക്ക് പൊതുവായ അറ്റാച്ച്മെന്റുകളുണ്ട്. ഇന്നോ നാളെയോ രാഷ്‌ട്രങ്ങൾ ഒന്നിക്കാം എന്നതിന് ചരിത്രം സാക്ഷിയാണ്. ഞങ്ങൾക്ക് ഇപ്പോൾ ഒരു പദ്ധതിയുമില്ല. പക്ഷേ, ദൈവം ആഗ്രഹിക്കുന്നു. കാരണം പാക് അധീന കശ്മീരിലെ ആളുകളോട് പാകിസ്ഥാനികൾ നീതിപൂർവ്വം പെരുമാറുന്നില്ല’. അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button