KeralaLatest NewsIndia

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി, മദ്യ വിൽപന കുറഞ്ഞു: എങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു: മന്ത്രി

സംസ്ഥാനം ജുവനൈൽ ജസ്റ്റിസ് ആക്ട്, എൻഡിപിഎസ് ആക്ട് എന്നിവയിൽ ഭേദഗതിക്ക് കേന്ദ്രത്തിന് ശുപാർശ നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിച്ചതായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. ലഹരി കേസുകളുടെ എണ്ണം വർധിച്ചു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയതായാണ്. ലഹരി കേസുകൾ എടുക്കുന്നത് പിടിച്ചെടുക്കുന്ന മയക്കു മരുന്നിന്റെ അളവ് അനുസരിച്ചാണെന്നും മന്ത്രി സഭയിൽ അറിയിച്ചു. അളവ് പുതുക്കി നിശ്ചയിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനം ജുവനൈൽ ജസ്റ്റിസ് ആക്ട്, എൻഡിപിഎസ് ആക്ട് എന്നിവയിൽ ഭേദഗതിക്ക് കേന്ദ്രത്തിന് ശുപാർശ നൽകി. ജെ.ജെ ആക്ട് പ്രകാരം കേസെടുക്കാൻ എക്സസിന് അധികാരം നൽകാനും ഭേദഗതിക്കായി ശുപാർശ ചെയ്തതായും രേഖാമൂലം സഭയിൽ നൽകിയ മറുപടിയിൽ എക്സൈസ് മന്ത്രി അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്നും സർക്കാർ സഭയിൽ അറിയിച്ചു.

ലോക്ക്ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞു. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യമാണ്. 150.13 ലക്ഷം കെയ്സ് ബിയറും വിറ്റു. എന്നൽ 2020 – 21 ൽ 187.22 ലക്ഷം കെയ്സ് മദ്യം മാത്രമാണ് വിറ്റത്. കൂടാതെ 72.40 ലക്ഷം കെയ്സ് ബിയറും വിറ്റു. ബിയർ വിൽപന പകുതിയിലേറെയാണ് കുറഞ്ഞത്. എംക മുനീറിന്റെ ചോദ്യത്തിന് എക്സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button