Latest NewsNewsIndia

ആരെല്ലാമാണ് ഇവിടെ മദ്യപിക്കാറുള്ളതെന്ന് രാഹുൽ: ചോദ്യത്തിന് മുന്നില്‍ പതറി കോൺഗ്രസ് നേതാക്കൾ

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ചോദ്യം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിനിടെ രാഹുല്‍ ഗാന്ധി ചോദ്യം പാർട്ടിയിലെ നേതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്. യോഗത്തിനിടെ ഇവിടെ ‘ആരൊക്കെ മദ്യപിക്കും’ എന്നായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത ചോദ്യം. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാൽ, രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നില്‍ പല നേതാക്കളും പതറി. രംഗം തണുപ്പിക്കാനായി ഇടപെട്ട നവജ്യോത് സിങ് സിദ്ധുവിന്റെ മറുപടി എന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെയായിരുന്നു സിദ്ധുവിന്റെ മറുപടി.

പാര്‍ട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വികാരത്തിലേക്കാണ് ഈ ചര്‍ച്ച മുന്നേറിയത്. ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ വര്‍ക്കിങ് കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളു. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് പിന്തുടരുന്നതാണ് മദ്യവര്‍ജന നയം. 2007 ലെ ഒരു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗത്തിലും രാഹുല്‍ ഇത്തരം നിയമങ്ങള്‍ പിന്തുടരുന്നതിലെ അപ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു.

Read Also  : കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കാന്‍ യെമനില്‍ നിന്നെത്തിയ 52കാരന്‍ അറസ്റ്റിൽ

അതേസമയം, പുതിയ അംഗത്വം സ്വീകരിക്കുമ്പോള്‍ ഉള്ള പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് പോയന്റുകളില്‍ ഒന്നാണ് മദ്യവര്‍ജനം. പൊതുവിടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ചോദ്യം ചെയ്യരുതെന്ന നിര്‍ദേശവും പാര്‍ട്ടി പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button