ThiruvananthapuramKeralaLatest NewsNews

വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിലുള്ള ശ്രമത്തിലാണ് നേതാക്കള്‍

തിരുവനന്തപുരം: വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പെന്നും അദ്ദേഹത്തെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തകസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Read Also : ശബരിമല വെര്‍ച്വല്‍ ക്യൂ: സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം, ദേവസ്വം ബെഞ്ചിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി

അതേസമയം ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിലുള്ള ശ്രമത്തിലാണ് നേതാക്കള്‍. എകെ ആന്റണി ചെറിയാന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചതോടെ കെപിസിസി പ്രസിഡന്റ് ഉടന്‍ ചെറിയാനെ കണ്ടേയ്ക്കുമെന്നാണ് വിവരം. എകെ ആന്റണിയുമായി ഫോണില്‍ സംസാരിച്ച ചെറിയാന്‍ ഫിലിപ്പ് ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയ്യാറാണെന്ന് അറിയിച്ചതായാണ് വിവരം.

അതേസമയം ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാന്‍ ഫിലിപ്പിന് പദവി നല്‍കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിലൂടെ പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സന്ദേശം നല്‍കാനാണ് നീക്കം. കെപി അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ടതിലൂടെ പ്രതിരോധത്തിലായ നേതൃത്വത്തിന് ഒരു പിടിവള്ളിയാണ് ചെറിയാന്റെ മടങ്ങിവരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button