Latest NewsNewsTechnology

പരീക്ഷണത്തിന് കൂടുതൽ സമയം ചോദിച്ച് കമ്പനികൾ: 5ജി ലേലം 2022 രണ്ടാം പകുതിയോടെ!

ദില്ലി: ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ 5ജി ട്രയലുകള്‍ക്കായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കാന്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. കമ്പനികള്‍ക്കുള്ള പെര്‍മിറ്റ് നവംബര്‍ 26 ന് അവസാനിക്കുമെന്നതിന് പിന്നാലെയാണ് അഭ്യര്‍ത്ഥന. ടെലികോം വകുപ്പ് ഇതിന് സമ്മതിച്ചാല്‍, 5ജി ലേലം 2022 രണ്ടാം പകുതിയിലേക്ക് നീങ്ങും.

ഈ വര്‍ഷം മേയില്‍ ടെലികോം കമ്പനികള്‍ക്ക് ആറ് മാസത്തേക്ക് വിവിധ സ്ഥലങ്ങളില്‍ പരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെ എയര്‍ടെല്ലും എറിക്‌സണും ചേര്‍ന്ന് ഒരു ഗ്രാമപ്രദേശത്ത് 5G നെറ്റ്വര്‍ക്ക് ഡെമോണ്‍സ്ട്രേഷന്‍ നടത്തിയിരുന്നു.സ്പെക്ട്രം ലേലത്തിനായുള്ള വിലനിര്‍ണ്ണയം സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ അഭിപ്രായം തേടി ടെലികോം വകുപ്പ് 5ജിയുടെ വാണിജ്യ ലോഞ്ച് ആരംഭിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ടെലികോം ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവ് റിപ്പോര്‍ട്ട് ചെയ്തു, ‘മൂന്ന് ടെലികോം കമ്പനികളും അവരുടെ പരീക്ഷണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ആഗ്രഹിക്കുന്നു.ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ച 3.3-3.6 GHz ബാന്‍ഡിലെ 5ജി സ്പെക്ട്രത്തിന് ഏറ്റവും കുറഞ്ഞ വില 50,000 കോടി രൂപയാണ്. ഇത് ടെലികോം കമ്പനികള്‍ക്ക് അത്ര പെട്ടെന്ന് വാങ്ങാന്‍ കഴിയാത്തത്ര ഉയര്‍ന്നതാണ്’. സര്‍ക്കാരിന്റെ പുതിയ ശുപാര്‍ശകളില്‍ വില കുറയ്ക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button