Latest NewsNewsInternationalKuwaitGulf

ലഗേജിൽ നിന്നും കണ്ടെത്തിയത് കഞ്ചാവും മദ്യക്കുപ്പികളും: അമേരിക്കൻ പൗരൻ പിടിയിൽ

കുവൈത്ത് സിറ്റി: ലഗേജിൽ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടർന്ന് യുവാവ് അറസ്റ്റിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അമേരിക്കൻ പൗരനെയാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയതെന്നാണ് വിവരം. 18 ഗ്രാം കഞ്ചാവും രണ്ട് ബോട്ടിൽ മദ്യവുമാണ് ഇയാളുടെ ബാഗിൽ നിന്നും കണ്ടെത്തിയത്.

Read Also: എ എ റഹീം ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായി, ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടി: പരിഹാസവുമായി അനിൽ നമ്പ്യാർ

കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് സംശയം തോന്നിയതോടെ ഇയാളുടെ ലഗേജ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിരുന്നു. രണ്ട് ബാഗേജുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും പരിശോധന നടത്തിയപ്പോൾ മദ്യക്കുപ്പികളും കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നുവെന്നും അധികൃതർ വിശദമാക്കി. വിഷയത്തിൽ ഉടൻ തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ലഹരിക്കേസ്: വാങ്കഡെയെ കുടുക്കാനൊരുങ്ങി സര്‍ക്കാര്‍, സംരക്ഷണം തേടി വാങ്കഡെ ഹൈക്കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button