Latest NewsIndia

ബെയ്ജിങ് ഉള്‍പ്പടെ ചൈനയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമണ പരിധിയിൽ: അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാണ് അഗ്നി-5 മിസൈല്‍.

ന്യൂഡല്‍ഹി: കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.50ഓടെയായിരുന്നു വിക്ഷേപണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാണ് അഗ്നി-5 മിസൈല്‍.

ബെയ്ജിങ് ഉള്‍പ്പടെ ചൈനയിലെ പ്രധാന കേന്ദ്രങ്ങള്‍ വരെ ആക്രമണപരിധിയിലാക്കാന്‍ മിസൈലിന് സാധിക്കും.17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3- 3500 കിലോമീറ്റര്‍, അഗ്നി 4 -2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

ഖര ഇന്ധനം ഉപയോഗിച്ച്‌ മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലനസംവിധാനമാണ് മിസൈലിന്‍റേത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി പതിക്കാനുള്ള ശേഷി മിസൈലിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button