Latest NewsNewsIndia

മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ജാമ്യം ലഭിച്ചത് ആഘോഷമാക്കി ഷാരൂഖ്: മന്നത്തിൽ അഭിഭാഷകർക്കൊപ്പം സന്തോഷം പങ്കുവെച്ചു

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന്​ കേസില്‍ അറസ്റ്റിലായ മകന്‍ ആര്യൻ ഖാന്​ ജാമ്യം ലഭിച്ചത് ആഘോഷമാക്കി ഷാരൂഖ്​ ഖാന്‍. ആര്യന്‍ ഖാന്‍ ജയിലിലായതിന് ശേഷം ഷാരൂഖ് പൊതുവേദികളില്‍ എത്തിയിരുന്നില്ല. എന്നാൽ വ്യാഴാഴ്​ച ആര്യൻ ഖാന്​ ജാമ്യം ലഭിച്ചതിന് ശേഷം തന്റെ അഭിഭാഷക സംഘത്തിനൊപ്പം ബാന്ദ്രയിലെ വസതിയായ മന്നത്തിൽ ഷാരൂഖ്​ സന്തോഷം പങ്കുവയ്​ക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.

കേസിൽ ബോംബെ ഹൈകോടതിയാണ്​ ആര്യൻ ഖാന്​ ജാമ്യം അനുവദിച്ചത്​. മറ്റ്​ പ്രതികളായ അര്‍ബാസ്​ മര്‍ച്ചന്‍റ്​, മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്​. 21 ദിവസത്തെ ജയില്‍വാസത്തിന്​ ശേഷമാണ്​ ആര്യന്‍ ഖാന്‍ പുറത്തിറങ്ങുന്നത്​. കേസുമായി ബന്ധപ്പെട്ട്​ ഒക്​ടോബര്‍ മൂന്നിനാണ്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ്​ ചെയ്​തത്​. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരും പിടിയിലായിരുന്നു.

മദ്യം അനുവദിക്കില്ല: സോഷ്യൽ മീഡിയാ പ്രചാരണത്തിലെ വാസ്തവം എന്തെന്ന് വ്യക്തമാക്കി സൗദി അറേബ്യ
‘ആര്യന്‍ ഖാനെ ഒടുവില്‍ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടയച്ചു. 2021 ഒക്‌ടോബര്‍ 2-ന് കസ്റ്റഡിയിലെടുത്ത ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ ഉയര്‍ത്തിയ, ആര്യന്‍ മയക്കുമരുന്ന്​ കൈവശം വെച്ചിട്ടില്ല, തെളിവില്ല, ഉപഭോഗമില്ല, ഗൂഢാലോചനയില്ല എന്ന ഞങ്ങളുടെ വാദം കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്​’. ആര്യൻ ഖാന്റെ അഭിഭാഷക സംഘം ജാമ്യം കിട്ടിയതിനുപിന്നാലെ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ആര്യന്‍ ഖാന്‍ സ്​ഥിരമായി മയക്കുമരുന്ന്​ ഉപയോഗിക്കു​ന്നുവെന്നും മയക്കുമരുന്ന്​ വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ആര്യന്‍ ഖാന്​ ജാമ്യം നിഷേധിക്കുകയും ഒക്ടോബര്‍ 30വരെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയും ചെയ്തിരുന്നു. കേസിൽ​ ആര്യന്‍റെ സുഹൃത്തായ ബോളിവുഡ്​ താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളില്‍ എന്‍സിബി ചോദ്യം ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button