KannurKeralaLatest NewsNews

വയോധിക​നെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം: പ്രതികൾ അറസ്​റ്റിൽ

നെ​ഞ്ചി​ലും കൈ​ക​ളി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ നാ​ട്ടു​കാ​രാ​ണ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്

കൂ​ത്തു​പ​റ​മ്പ്: വ​യോ​ധി​ക​​നെ മ​ദ്യം ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി​ക​ളാ​യ വൈ​ഷ്ണ​വ്, വ​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു മോ​ഹ​ൻ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നെ​ഞ്ചി​ലും കൈ​ക​ളി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ നാ​ട്ടു​കാ​രാ​ണ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗം​ഗാ​ധ​ര​ൻ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടു​ണ്ട്. ഗം​ഗാ​ധ​രന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

മാ​ങ്ങാ​ട്ടി​ടം കി​ണ​റ്റി​ൻ​റ​വി​ട​യി​ലെ പി. ​ഗം​ഗാ​ധ​ര​ന്റെ (65) ദേ​ഹ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യം ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ മൂ​വ​രും ത​മ്മി​ൽ വ​ഴ​ക്കി​ടു​ക​യും ഗം​ഗാ​ധ​ര​ന്റെ ദേ​ഹ​ത്ത് മ​ദ്യ​മൊ​ഴി​ച്ച​ശേ​ഷം തീ​വെ​യ്ക്കുകയായിരുന്നു. ബാ​ക്കി​വ​ന്ന മ​ദ്യം ക​ഴി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അതെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്.

കൂ​ത്തു​പ​റ​മ്പ് സി.​ഐ ബി​നു മോ​ഹ​ൻ, ജി​ല്ല ഫോ​റ​ൻ​സി​ക് ഓ​ഫി​സ​ർ പി. ​ശ്രീ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button