Latest NewsNewsIndia

ഹിന്ദുവിന്റെ പേരിൽ ആക്രമണം നടത്തുന്നവർ വഞ്ചകർ – രാഹുൽ ഗാന്ധി

നിരവധി മുസ്‌ലിം പള്ളികളും വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുടനീളം ഒരാഴ്ചയ്ക്കുള്ളിൽ ആക്രമിക്കപ്പെട്ടത്

ഹിന്ദുവിന്റെ പേരിൽ ആക്രമണം നടത്തുന്നവർ വഞ്ചകരാണെന്ന് രാഹുൽ ഗാന്ധി. ത്രിപുരയിൽ മുസ്‌ലിങ്ങൾക്കെതിരെ ഒരാഴ്ചയായി തുടരുന്ന വർ​ഗീയ ആക്രമങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read:  പുതിനയില കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കാംഹിന്ദുവിൻറെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ലെന്നും വഞ്ചകരാണെന്നും അവരാണ് മുസ്ലിം വിരുദ്ധ കലാപങ്ങൾ നയിക്കുന്നതെന്നും രാഹുൽ ​പറഞ്ഞു. നിരവധി മുസ്‌ലിം പള്ളികളും വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുടനീളം ഒരാഴ്ചയ്ക്കുള്ളിൽ ആക്രമിക്കപ്പെട്ടത്.

മതത്തിന്റെ പേരിൽ മുസ്ലിം സഹോദരമാർ ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ത്രിപുരയിൽ വി.എച്ച്.പി റാലിക്കിടെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റാലിക്കിടെ ഒരു സംഘം ആളുകൾ കല്ലെറിയുകയും പള്ളിയുടെ വാതിൽ നശിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button