Latest NewsNewsInternational

‘ബംഗ്ലാദേശിൽ ഒരൊറ്റ ക്ഷേത്രം പോലും തകർന്നിട്ടില്ല, ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് കൂടുതൽ മുസ്ലീങ്ങൾ’: അബ്ദുൾ മൂമൻ

ബംഗ്ലാദേശ് സർക്കാരിനെ അപമാനിക്കാനും രാജ്യത്തിന്റെ മതസൗഹൗർദം തകർക്കാനുമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്

ധാക്ക : ബംഗ്ലാദേശിൽ തുടർച്ചയായിനടക്കുന്ന ഹിന്ദുവിരുദ്ധ കലാപങ്ങളിൽ വിവാദ പ്രതികരണവുമായി രാജ്യത്തെ വിദേശകാര്യമന്ത്രി ഡോ. എ.കെ അബ്ദുൾ മൂമൻ. ബംഗ്ലാദേശിൽ നടന്ന ആക്രമണത്തിൽ ആരും തന്നെ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഒരൊറ്റ ക്ഷേത്രം പോലും തകർന്നിട്ടില്ലെന്നും അബ്ദുൾ മേമൂൻ പറഞ്ഞു.

ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്, ഇതിൽ രണ്ട് പേർ മാത്രമാണ് ഹിന്ദുക്കളെന്നും ബാക്കി നാലും മുസ്ലീങ്ങളാണെന്നും അബ്ദുൾ മേമൂൻ അവകാശപ്പെട്ടു. മരിച്ച രണ്ട് ഹിന്ദുക്കളിൽ ഒരാളുടേത് സ്വാഭാവിക മരണവും മറ്റേയാൾ സ്വയം കുളത്തിൽ ചാടിയുമാണ് മരിച്ചതെന്നും അബ്ദുൾ മേമൂൻ പറഞ്ഞു. ഒരു ക്ഷേത്രവും തകർക്കപ്പെട്ടിട്ടില്ല. ചില പ്രതിഷ്ഠകൾ നശിപ്പിക്കപ്പെട്ടിരിക്കാം. നടന്ന അക്രമങ്ങൾ എല്ലാം തന്നെ നിർഭാഗ്യകരമാണ്. നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും അബ്ദുൾ മേമൂൻ പറഞ്ഞു.

Read Also  :  സ്വന്തം രാജ്യത്തെ വിറ്റ ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു: ഹര്‍ഭജന്‍ സിങ്

അതേസമയം, സംഭവത്തിൽ മാധ്യമങ്ങൾ മനപ്പൂർവ്വം കഥകളുണ്ടാക്കി പടച്ചുവിടുകയാണെന്നും അബ്ദുൾ മേമൂൻ പറഞ്ഞു. ബംഗ്ലാദേശ് സർക്കാരിനെ അപമാനിക്കാനും രാജ്യത്തിന്റെ മതസൗഹൗർദം തകർക്കാനുമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button