Latest NewsKeralaNews

ചെറിയാൻ ഫിലിപ്പ് സിപിഎം അം​ഗമല്ല, പാർട്ടിയുടെ വെറും സഹയാത്രികൻ മാത്രമായിരുന്നു : എ വിജയരാഘവൻ

തിരുവനന്തപുരം : ചെറിയാൻ ഫിലിപ് സിപിഎം അം​ഗമല്ലെന്ന് പാർട്ടി സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. ചെറിയാൻ പാർട്ടിയുടെ വെറും സഹയാത്രികൻ മാത്രമായിരുന്നു എന്നും വിജയരാഘവൻ പറഞ്ഞു. ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറിയാൻ സംഘടനാ ചുമതലയൊന്നും നിർവഹിക്കുന്നില്ല. അദ്ദേഹം നേരത്തെയുണ്ടായിരുന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു എന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം സുതാര്യമാണ്. അഡി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തിൽ മറുപടി പറയാനില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Read Also  :  ഇതാണ് വാരിയംകുന്നന്‍, ചിത്രം പുറത്ത്: നിലാവുപോൽ ജ്വലിക്കുന്ന മലർ ആണെന്ന് റമീസ്

ചെറിയാൻ ഫിലിപ് ഇപ്പോൾ സഹയാത്രികനല്ല. അതിനാൽ ആരോപണങ്ങളിൽ ഇപ്പോൾ മറുപടിയുമില്ല. കോൺഗ്രസിൽ ആയപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതി. രാജ്യസഭാ സീറ്റ് നൽകാൻ നിശ്ചിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. സഹയാത്രികർ നൽകുന്ന പിന്തുണയ്ക്ക് സിപിഎമ്മിന് നന്ദിയുണ്ട് എന്നും വിജയരാഘവൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button