CricketLatest NewsNewsSports

ടി20 ലോകകപ്പ്: വാര്‍ണർ മിന്നി, ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് തിരികെയെത്തിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഓസീസ് 17 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 42 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 10 ഫോറടക്കം 65 റണ്‍സെടുത്തു. വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കേ ദുഷ്മാന്ദ ചമീരയുടെ ബൗളിങ്ങില്‍ വാര്‍ണര്‍ നല്‍കിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര നിലത്തിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി.

Read Also:- ഗോള്‍ഡ് ലൈന്‍ എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ്

155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വാര്‍ണര്‍ ആരോണ്‍ ഫിഞ്ച് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 6.5 ഓവറില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കിയത് ഷാനകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button