Latest NewsNewsIndia

അമ്പലങ്ങള്‍ക്കും മസ്ജിദിനും ക്രിസ്ത്യന്‍ പള്ളികള്‍ക്കും വേണ്ടി നിലകൊള്ളും: മമതാ ബാനര്‍ജി

‘ക്ഷേത്രം, മസ്ജിദ്, ചര്‍ച്ച്’ എന്നിവയുടെ ചുരുക്കെഴുത്താണ് ടി.എം.സി: മമതാ ബാനര്‍ജി

പനാജി : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാനൊരുങ്ങി മമത ബാനർജി. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. അമ്പലങ്ങള്‍ക്കും മസ്ജിദിനും ക്രിസ്ത്യന്‍ പള്ളികള്‍ക്കും വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് നിലകൊള്ളുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. ഗോവയിൽ നല്ലൊരു നേതാവിന്റെ കുറവുണ്ടെന്നും അത് താൻ നികത്തുമെന്നും മമത പറഞ്ഞു.

‘ഞാന്‍ ഹിന്ദുവാണ്, എനിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിങ്ങളാരാണ്? ഞാനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ്, ഞാനത് പറഞ്ഞ് നടക്കുന്നില്ലല്ലോ. ഞാന്‍ വേണമെങ്കില്‍ മരിക്കും പക്ഷേ ഈ രാജ്യത്തെ വിഭജിക്കില്ല. ഞങ്ങള്‍ ആളുകളെ ഒന്നിപ്പിക്കും വിഭജിക്കില്ല. ക്ഷേത്രം, മസ്ജിദ്, ചര്‍ച്ച് എന്നിവയുടെ ചുരുക്കെഴുത്താണ് ടി.എം.സി’, മമത പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.

Also Read:പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല: പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണെന്ന് നസിയ

ബംഗാൾ തന്റെ ജന്മഭൂമിയാണെങ്കിലും ഗോവയും അതുപോലെ മറ്റൊരു ജന്മഭൂമിയാണെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞു. നിങ്ങളുടെ അധികാരം പിടിച്ചെടുക്കാനല്ല ഇവിടെ വന്നത്. നിങ്ങളുടെ ജോലിയിൽ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഞാൻ നിങ്ങളുടെ സഹോദരിയെപ്പോലെയാണെന്നും മമത പറഞ്ഞു. ആളുകൾ കുഴപ്പത്തിലാകുമ്പോൾ അവരെ സഹായിച്ചാൽ അത് നമ്മുടെ ഹൃദയത്തിലുണ്ടാകും. ബംഗാൾ കരുത്തുളള ഒരു സംസ്ഥാനമായി മാറി. ഗോവയും അതുപോലെയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മമത വ്യക്തമാക്കി.

അതേസമയം, നാളുകളായി ഗോവ, ത്രിപുര, യുപി ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മമതയുടെ സന്ദർശനം. നിലവില്‍ പ്രശാന്ത് കിഷോറിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്ഥാനത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button