Latest NewsNewsIndia

ജമ്മു കശ്മീരിൽ സ്ഫോടനം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നു സൈനികർക്ക് പരുക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നൗഷേര-സുന്ദർബാനി സെക്ടറിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു സൈനികർക്ക് പരുക്കേറ്റു. പട്രേളിങ്ങിനിടെ, നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

പ്രദേശത്ത് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിനായി സൈന്യം മൈനുകൾ സ്ഥാപിച്ചിരുന്നതായി സൈനിക വക്താക്കൾ അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പട്രോളിങ് സംഘത്തിനുനേരേ ഭീകരക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button