Latest NewsNewsIndia

ഭക്ഷണം തെരുവിൽ നിന്ന്, സഞ്ചാരം ടാക്സി ബൈക്കിൽ: ജനങ്ങള്‍ക്കിടിയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ രാഹുൽ ഗാന്ധി ഗോവയിൽ

ഗോവ: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് കോൺഗ്രസ്. ജനങ്ങള്‍ക്കിടിയിലേക്ക് ഇറങ്ങി പ്രവർത്തിച്ച് അവരുടെ വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഗോവയിൽ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് കോൺഗ്രസ്. ശനിയാഴ്ച ഗോവയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും അല്പം വ്യത്യസ്തമായിരുന്നു. ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം ജനങ്ങൾക്കിടയിൽ ഒരാൾ എന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

Also Read:റസ്റ്റ്​ ഹൗസിന് വേണ്ടത്ര വൃത്തിയില്ല, മാനേജരെ സസ്​പെന്‍ഡ്​ ചെയ്ത് പി എ മുഹമ്മദ്‌ റിയാസ്

സ്ട്രീറ്റ് ഫുഡും കഴിച്ച് ടാക്‌സി ബൈക്കില്‍ കയറിയുള്ള യാത്രയ്ക്കും ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദക്ഷിണ ഗോവയിലെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം പനാജി- മര്‍ഗോ ഹൈവേയിലെ ഒരു ഭക്ഷണശാലയില്‍ നിന്നുമാണ് രാഹുല്‍ ആഹാരം കഴിച്ചത്. റോഡരികിലെ തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കുകയും സമീപത്തുള്ളവരോട് കുശലം ചോദിക്കുകയും ചെയ്തു. രാഹുലിന്റെ പരുമാറ്റം ഗോവയിലുള്ള കോൺഗ്രസ് പ്രവർത്തകരെ അത്ഭുതപ്പെടുത്തി.

മത്സ്യതൊഴിലാളികളുമായി സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്ത രാഹുൽ ഗാന്ധി ഒരു പരിഹാരം കാണാമെന്ന് അവർക്ക് ഉറപ്പ് നൽകി. പനാജിയിലെ താലിഗാവോയില്‍ വെച്ചുനടന്ന് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് രാഹുലിന്റെ ഏകദിന ഗോവന്‍ സന്ദര്‍ശനം അവസാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം നിലനില്‍ക്കെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നീങ്ങുക എന്നതാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button