ThiruvananthapuramKeralaLatest NewsNews

സംഘടന ചുമതലയിലിരുന്നയാള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായെന്ന് കെ സുധാകരന്‍

ചെറിയാന്‍ ഫിലിപ്പ് ചൊവ്വാഴ്ച കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്ന് സുധാകരന്‍ അറിയിച്ചു

തിരുവനന്തപുരം: സംഘടന ചുമതലയിലിരുന്നയാള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് വിട്ട കെപി അനില്‍കുമാറിനെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് വേണ്ടെന്ന നിലപാടാണ് തനിക്കുള്ളതെന്നും സംഘടന തെരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചെറിയാന്‍ ഫിലിപ്പ് ചൊവ്വാഴ്ച കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്ന് സുധാകരന്‍ അറിയിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തിയത്.

Read Also : ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ ഒഴിവ്: ഇപ്പോള്‍ അപേക്ഷിക്കാം

എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഓദ്യോഗിക പ്രഖ്യാപനം. എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ചെറിയാന്‍ ഫിലിപ്പിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ മുന്‍ കൈയ്യെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button