Latest NewsKeralaNews

‘മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ മോദി സഞ്ചരിക്കുന്നു, ലോകം കീഴടക്കുന്നു’: പ്രശംസിച്ച് സന്ദീപ് വാര്യർ

മോദിയുടെ നയതന്ത്രം ഔട്ട് ഒഫ് ദ ബോക്‌സ് ചിന്തകളാണ്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. മറ്റാരും സഞ്ചരിക്കാത്ത വളികളിലൂടെ സഞ്ചരിച്ച് നരേന്ദ്ര മോദി ലോകം കീഴടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകരാഷ്ട്രങ്ങളിലെ നേതാക്കളുമായി മോദി സംസാരിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ പ്രശംസ.
.
‘മോദിയുടെ നയതന്ത്രം ഔട്ട് ഒഫ് ദ ബോക്‌സ് ചിന്തകളാണ്. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ മോദി സഞ്ചരിക്കുന്നു , ലോകം കീഴടക്കുന്നു. ആ സത്യം ഈ ചിത്രം പറയുന്നുണ്ട്’ –  സന്ദീപ് വാര്യർ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പമുള്ള മോദിയുടെ ചിത്രം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button