Latest NewsIndia

‘ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസും അതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളുടെയും ചുമതല സമീർ വാങ്കഡെയ്ക്ക് തന്നെ’

അന്വഷണം പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ തീരുമാനങ്ങളും നിരുപാധികം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അദ്ദേഹത്തിനു പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ടും തീരുമാനം അറിയിച്ചു.

മുംബൈ: ആഡംബര കപ്പലിലെ, ആര്യൻ ഖാൻ പ്രതിയായുള്ള മയക്കു മരുന്നു കേസും, അതുമായി ബന്ധപ്പെട്ട എല്ലാ അന്വഷണങ്ങളുടെയും മേൽനോട്ടവും ചുമതലയും സമീർ വാങ്കഡെയ്ക്ക് തന്നെയായിരിക്കുമെന്നു എൻടിബി ഡിഡിജി ഗ്യാനേശ്വർ സിംഗ് . അന്വഷണം പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ തീരുമാനങ്ങളും നിരുപാധികം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അദ്ദേഹത്തിനു പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ടും തീരുമാനം അറിയിച്ചു. സമീർ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിക്കുന്നവർ
രേഖാമൂലം ആവശ്യമായ തെളിവുകൾ സഹിതം പരാതിനൽകി രംഗത്തുവന്നാൽ അത് കേന്ദ്രസർക്കാർ അന്വഷിക്കുമെന്നും എൻസിബി അറിയിച്ചു.

കൈക്കൂലി വാങ്ങുന്നത് പോലെതന്നെ കൈക്കൂലി നൽകിയവരും തുല്യ കുറ്റക്കാരാണെന്ന് ഇന്ത്യൻ അഴിമതി നിരോധന ആക്ട് ഉദ്ധരിച്ചുകൊണ്ട് ബന്ധപ്പെട്ട ഏജൻസികൾ ആരോപണകർത്താക്കളെ ഓർമ്മിപ്പിച്ചു. സമീർ വാങ്കഡെയുടെ സത്യസന്ധത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ നാളിതുവരെയുള്ള സേവനങ്ങൾ വില യിരുത്തി സർക്കാരിന് അത് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്നെ മഹാരാഷ്ട്ര സർക്കാർ വേട്ടയാടുകയാണെന്നും തനിക്കെതിരെയുള്ള കേസ് സിബിഐയെ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നും സമീർ വാങ്കഡെ ആവശ്യപ്പെട്ടു.

അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സമീര്‍ വാങ്കഡെ ഈ വിവരങ്ങൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസ് ഒത്തു തീര്‍പ്പാക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാരൂഖ് ഖാനില്‍ നിന്നും ആവശ്യപ്പെട്ടുവെന്നാണ് സാക്ഷി മൊഴി. 25 കോടി ചോദിച്ചപ്പോള്‍ 18 കോടി നല്‍കാമെന്നാണ് പറഞ്ഞത്. അതില്‍ തന്നെ 8 കോടി രൂപ എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെക്കാണ് നല്‍കേണ്ടതെന്ന് ഒത്തുതീര്‍പ്പിനു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പ്രധാന സാക്ഷി കെപി ഗോസാവി പറഞ്ഞിരുന്നു.

തനിക്കെതിരെ കള്ളക്കേസുണ്ടാക്കി ജയിലിനകത്തിടുമെന്നും ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഉള്ള ഭീഷണികള്‍ വരുന്നുണ്ടെന്ന് സമീര്‍ വാങ്കഡെ എഴുതിയ കത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഭീഷണികളുണ്ടെന്നും അതെല്ലാം തന്നെ പ്രമുഖരായ പൊതുപ്രവര്‍ത്തകരാണ് ഉന്നയിക്കുന്നതെന്നും വാങ്കഡെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button