MalappuramKeralaNattuvarthaLatest NewsNews

വിനോദ സഞ്ചാരങ്ങൾ വിപത്തായി മാറരുത്, യുവാവ് മലയില്‍ നിന്ന് കാൽ വഴുതി താഴേക്ക് വീണ് മരിച്ചു

മലപ്പുറം: എടവണ്ണ കൊളപ്പാടിനടുത്ത ഏലക്കല്ല് മലയില്‍ വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് മലയില്‍ നിന്ന് കാൽ വഴുതി താഴേക്ക് വീണ് മരിച്ചു. സുഹൃത്തുക്കളായിരുന്ന രണ്ട് യുവാക്കള്‍ കാല്‍ വഴുതി മലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട മലപ്പുറം സ്വദേശി റഹ്‌മാന്‍ (19 ) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:ശ​രിയാ​യ​ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ ഒ​രു കേ​സിലും ക്രി​മി​ന​ൽ ന​ട​പ​ടി​ എ​ടു​ക്ക​രു​തെ​ന്ന്​​ സു​പ്രീം കോ​ട​തി

അതേസമയം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ വലിയ വിപത്തുകൾ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. യുവാക്കളുടെ സാഹസികത പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. വെള്ളച്ചാട്ടങ്ങളിൽ നിന്ന് തെന്നി വീണും, പുഴയിൽ മുങ്ങിയുമെല്ലാം അപകടങ്ങൾ തുടർക്കഥകളാക്കുകയാണ്. ഇതിനെതിരെ പൊതു സമൂഹവും സർക്കാരും രംഗത്തു വരണമെന്ന ആവശ്യം ശക്തമാണ്. ഒരു അപകടം നടക്കുമ്പോൾ മാത്രം രൂപപ്പെടുന്ന സംരക്ഷണങ്ങളല്ല, അതിനു മുൻപേയുള്ള പ്രതിവിധികളാണ് ഇവിടെ നടപ്പിലാക്കേണ്ടത് എന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button