ThiruvananthapuramNattuvarthaLatest NewsKeralaNews

ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ് എന്നും ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

അന്‍സിയും അഞ്ജനയും അപകടത്തിൽപ്പെട്ട കാറില്‍ വീര്യം കൂടിയ ബിയർ ബ്രോക്കോഡിന്റെ കുപ്പി

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവുമായ ശ്രീജേഷ് ഉള്‍പ്പെടെ 12 പേര്‍ക്കാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന അവാര്‍ഡ്. ഈ മാസം 13 ന് ന്യൂഡല്‍ഹിയില്‍ പുരസ്‌കാരം സമ്മാനിക്കും.

ധ്യാന്‍ചന്ദിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു പുരസ്‌കാര ലബ്ധിയോട് ശ്രീജേഷ് പ്രതികരിച്ചു. പുരസ്‌കാരം സഹതാരങ്ങള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നതായും ശ്രീജേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button