KeralaLatest NewsNews

ജോജു ജോർജിനെ അക്രമിച്ച സംഭവം: ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചി : ഇന്ധന വിലവർധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും വാഹനനം തള്ളി തകർക്കുകയും ചെയ്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

റോഡ് ഉപരോധത്തിനിടെ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിന് നേതൃത്വം കൊടുത്തത് ർ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത് . കാറിന്‍റെ ചില്ല് തകർത്തത് കണ്ടാൽ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് ജോജു മൊഴി നൽകിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ട്മാണ് കാറിന് ഉണ്ടായതെന്നും എഫ്‌ഐആറിൽ പറയുന്നു.

Read Also  :  ആരുടെയോ വിവരദോഷം കൊണ്ടാണ് താങ്കള്‍ ആ കസേരയില്‍ ഇരിക്കുന്നത്, നാറ്റിക്കരുത്: കെ സുധാകരനെതിരെ പദ്മകുമാര്‍

അതേസമയം, തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റർ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button