KottayamLatest NewsKeralaNattuvarthaNews

ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു: അഞ്ചാം തവണയാണ് സംഭവം

ഉരുണ്ടിറങ്ങുമ്പോള്‍ ബസ് പമ്പിലേക്ക് ഡീസലടിക്കാന്‍ പോയ മറ്റൊരു ബസിന്റെ പിന്നിലിടിക്കുകയും ചെയ്തിരുന്നു

കോട്ടയം: ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്കുള്ള ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ട് റോഡിന് കുറുകെയുള്ള വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചിറങ്ങിയത്.

ഇത് അഞ്ചാം തവണയാണ് സമാന രീതിയില്‍ ബസ് വീട്ടില്‍ ഇടിച്ചിറങ്ങുന്നത്. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തിരുന്നു. ഇതോടെ വീട്ടില്‍ ആള്‍ താമസമില്ലാതായി. തിങ്കളാഴ്ച രാത്രി 7.45 ന് ആയിരുന്നു സംഭവം. ഉരുണ്ടിറങ്ങുമ്പോള്‍ ബസ് പമ്പിലേക്ക് ഡീസലടിക്കാന്‍ പോയ മറ്റൊരു ബസിന്റെ പിന്നിലിടിക്കുകയും ചെയ്തിരുന്നു.

Read Also : ജോജുവിന്റെ വാഹനത്തിന് കേടുപറ്റിയപ്പോള്‍ കേസെടുത്തു, എന്തുകൊണ്ട് സ്ത്രീകളെ തട്ടിയിട്ടത് കണ്ടില്ലെന്ന് ഡിസിസി പ്രസിഡന്റ്

ഹൈവേയില്‍ ട്രാന്‍സ്‌ഫോര്‍മറിനും വൈദ്യുതി തൂണിനും ഇടയിലൂടെ റോഡിന് കുറുകെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. കെഎസ്ആര്‍ടിസി അധികൃതര്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button