KottayamKeralaNattuvarthaLatest NewsNews

നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ് ആരോപണം: പാലാ ബിഷപ്പിനെതിരെ പൊലീസ്​ കേസെടുത്തു

കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ എ​ന്ന വി​വാ​ദ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പാ​ലാ രൂ​പ​ത ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ ക​ല്ല​റ​ങ്ങാ​ട്ടി​നെ​തി​രെ പൊലീസ്​ കേസെടുത്തു. കുറവിലങ്ങാട്​ പോലീസാണ്​ കേസെടുത്തത്​. ബിഷപ്പിനെതിരെ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ​ പാ​ലാ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​ കഴിഞ്ഞദിവസം​ ഉ​ത്ത​ര​വി​ട്ടിരുന്നു.

ബിഷപ്പിന്റെ ആരോപണത്തെ തുടർന്ന് രാഷ്ട്രീയ മത സംഘടനകൾ ചേരിതിരിഞ്ഞ് വിവാദപരമായ പല പ്രസ്താവനകൾ നടത്തുകയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ ബിഷപ്പിന്റെ വെളിപ്പെടുത്തലിനെതിരായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button