KeralaLatest NewsNews

കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി : കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രോ​ഗ വ്യാപനത്തിന്റെ പ്രധാന കാരണം അടിക്കടിയുള്ള മഴ

തിരുവനന്തപുരം: തുടർച്ചയായ മഴയും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതും കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാക്കും. നിലവില്‍ രോ​ഗ ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

രോ​ഗ ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 2 മാസമായി കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2783 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849 പേരാണ് രോ​ഗ ലക്ഷണങ്ങളുമായി ചികില്‍സ തേടിയത്.

Read Also: എളുപ്പത്തിൽ തയ്യാറാക്കാം ഈ ഉണക്കച്ചെമ്മീന്‍ കട്‌ലറ്റ്

അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. രോ​ഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോ​ഗം സ്ഥീകരിച്ച 12 പേരും ഉള്‍പ്പെടെ 31 പേരാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നു ഡെങ്കിപ്പനി. അതിന് കാരണം കൊവി‍ഡുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ആയിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തില്‍ അന്ന് രോ​ഗ പകര്‍ച്ചയും കുറവായിരുന്നു. 2017-ലാണ് കേരളത്തില്‍ അവസാനമായി ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചത്.

രോ​ഗ വ്യാപനത്തിന്റെ പ്രധാന കാരണം അടിക്കടിയുള്ള മഴയാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടത്തിയിട്ടുമില്ല. ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി എന്ന പകര്‍ച്ച വ്യാധിയും പടര്‍ന്നു തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button