ThiruvananthapuramKollamKozhikodeKeralaNattuvarthaLatest NewsNewsCrime

അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ചു: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം റെയില്‍വേ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്

കൊല്ലം: ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയറ സ്വദേശി കെ അജല്‍ (23), ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റെയില്‍വേ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് മലബാര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ പ്രതികള്‍ കോഴിക്കോട് പോകുകയായിരുന്നു. ട്രെയിന്‍ ചിറയിന്‍കീഴ് ഭാഗത്ത് എത്തിയപ്പോള്‍ യുവാക്കള്‍ യാത്രക്കാരിയായ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ ആക്രമിക്കാനും ശ്രമിച്ചുവെന്നാണ് പരാതി.

Read Also : ‘സിദ്ധുവിനെ അധ്യക്ഷനാക്കിയതില്‍ ഖേദിക്കും: ഇമ്രാന്‍ഖാനെ പരസ്യമായി ആലിംഗനം ചെയ്ത സിദ്ധു പാക്ക് അനുയായി’

തുടര്‍ന്ന് ചിറയിന്‍കീഴ് സ്‌റ്റേഷനിലുണ്ടായിരുന്ന ഭര്‍ത്താവിനെ യുവതി വിവരമറിയിച്ചു. ട്രെയിന്‍ ചിറയിന്‍കീഴില്‍ എത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് പ്രതികളോട് കാര്യം തിരക്കി. എന്നാല്‍ യുവാക്കള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി യുവാക്കളെ കീഴ്‌പ്പെടുത്തി. പൊലീസ് സംഘത്തെയും പ്രതികള്‍ ആക്രമിച്ചതായി പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button