COVID 19ThiruvananthapuramKeralaNews

വിവാഹങ്ങളിൽ 200 പേർക്ക് പങ്കെടുക്കാം, തിയേറ്ററുകളില്‍ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക്‌ പ്രവേശനം: കൂടുതൽ ഇളവുകൾ

ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Also Read : ‘ഒരുക്കാം കുരുന്നുകള്‍ക്ക് സുരക്ഷിത വിദ്യാലയം’: സ്‌കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി സേവാഭാരതി ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാം. വിവാഹ- മരണാനന്തര ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്. കൂടുതൽ ഇളവുകൾ ഉടനെ നിലവിൽ വരുമെന്ന് യോഗം അറിയിച്ചു. സ്കൂളുകളിൽ എത്തുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്നും യോഗത്തില്‍ നിർദ്ദേശം നല്‍കി. ഇളവുകൾ നിലവിൽ വന്നെങ്കിലും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button