Latest NewsKeralaNattuvarthaNews

കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്

ആര്യനാട് : കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച്‌ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ ആര്യനാട് ചെറുമഞ്ചലിലാണ് സംഭവം. ബസ് പിന്നിലേക്കെടുത്തതാണ് അപകട കാരണം. പരിക്കേറ്റവർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : ഇനി ഭക്ഷണം കഴിച്ച്‌ ഹോട്ടല്‍ ബില്ല് കൊടുക്കുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകും

രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നിന്ന കുട്ടികളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരനായിരുന്ന സോമന്‍നായർക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button