KozhikodeThiruvananthapuramErnakulamKeralaNattuvarthaLatest NewsNewsIndia

കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകൾ ഇല്ലാത്തത് പോരായ്മയാണ്, ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകൾ ഇല്ലാത്തത് വലിയ പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും, അതുകൊണ്ട് ഐ ടി പാർക്കുകളിൽ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി മാറ്റി റെയിൽവേ: ഇനി മുതൽ അയോദ്ധ്യ കന്റോൺമെന്റ്എന്നറിയപ്പെടും

‘കൊവിഡില്‍ അടച്ച്‌ പൂട്ടിയതോടെയാണ് തുടര്‍ നടപടികള്‍ ഇല്ലാതായത്. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കും. മറ്റ് നടപടികൾ കഴിവതും പെട്ടെന്ന് തന്നെ പൂർത്തിയാക്കും’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഓരോ ഐടി പാര്‍ക്കുകള്‍ക്കും പ്രത്യേകം സിഇഒയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയ്ക്ക് പ്രത്യേകം സിഇഒ മാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 3 പാര്‍ക്കുകള്‍ക്കും ഇപ്പോള്‍ ഒരു സി ഇ ഒ ആണ് ഉള്ളത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button