ErnakulamLatest NewsKeralaNews

‘മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എ​ന്താ കാര്യം’: ക്ഷേ​ത്രത്തിലെത്തിയ യുവാക്കളെ എ​സ്.​ഐ മർദ്ദിച്ചതായി പരാതി

ചോ​റ്റാ​നി​ക്ക​ര: ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ എസ് ഐ മർദ്ദിച്ചതായി പരാതി. ചോ​റ്റാ​നി​ക്ക​ര സ്​​റ്റേ​ഷ​ന്‍ എ​സ്.​ഐയ്ക്കെതിരെയാണ് പരാതി.

കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​രന്റെ മ​ക​ന്‍ പി.​ടി. മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്.​ആ​ൻ​ഡ്.​സി കോ​ള​നി ഗാ​ന്ധി​ന​ഗ​ര്‍-17​-ല്‍ കെ. ​സെ​യ്താ​ലി എ​ന്നീ യു​വാ​ക്ക​ളാ​ണ് ചോ​റ്റാ​നി​ക്ക​ര എ​സ്.​ഐ ബാ​ബു മ​ര്‍ദി​ച്ച​താ​യി കാ​ണി​ച്ച് എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി​യ​ത്.

Read Also: രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ മടിയാണോ? ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ

നവംബർ ഒ​ന്നി​നാ​ണ് സം​ഭ​വം നടന്നത്. ആ​ലു​വ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക്​ ഇ​ൻ​റ​ര്‍വ്യൂ​വി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മി​ഥു​ന്‍ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ പോ​കാ​മെ​ന്ന് തീ​രു​മാ​നി​ച്ച​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സെ​യ്താ​ലി​യെ​യും ഒപ്പം കൂ​ട്ടു​ക​യാ​യി​രു​ന്നു.

തുടർന്ന് ക്ഷേത്ര നടയ്ക്കൽ എത്തിയപ്പോൾ രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ന​ട അ​ട​ച്ചെ​ന്ന്​ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ചു​പോ​കാ​ൻ റോ​ഡി​ലി​റ​ങ്ങി​യപ്പോഴാണ് സംഭവം. ഈ സ​മ​യം നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നാ​യി വ​ന്ന എ​സ്.​ഐ​യും സം​ഘ​വും യു​വാ​ക്ക​ളെ ചോ​ദ്യം​ ചെ​യ്തു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബ​യോ​ഡേ​റ്റ ന​ല്‍കി​യ​പ്പോ​ള്‍ ‘മു​സ്​​ലി​മാ​യ നി​ന​ക്ക് എ​ന്താ അ​മ്പ​ല​ത്തി​ല്‍ കാ​ര്യ’​മെ​ന്ന് ചോ​ദി​ച്ച് എ​സ്.​ഐ സെ​യ്താ​ലി​യോ​ട് അപമര്യാദയായി പെ​രു​മാ​റി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button