Latest NewsNewsIndiaInternationalUK

‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി‘; ആവേശത്തോടെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ബോറിസ് ജോൺസൺ

വീഡിയോ വൈറൽ

ഗ്ലാസ്ഗോ: അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊർജ്ജ സംരക്ഷണത്തിനായി അദ്ദേഹം മുന്നോട്ട് വെച്ച ആശയവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വാഗതം ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ജോൺസന്റെ പ്രശംസകൾ ചെറു പുഞ്ചിരിയോടെ ആസ്വദിക്കുന്ന മോദിയുടെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിൽ കണ്ടിരിക്കുന്നത്.

Also Read:റഷ്യയെ പിടിച്ചുലച്ച് കൊവിഡ് പടരുന്നു: 24 മണിക്കൂറിൽ നാൽപ്പതിനായിരത്തിലേറെ രോഗികൾ

‘സൂര്യപ്രകാശത്തിന്റെ ഉപയോഗം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് ദീർഘവീക്ഷണമുള്ള ഒരാൾ ഇന്ന് നമുക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ നേട്ടത്തിന്റെ ഫലം അദ്ദേഹത്തിന്റെ നാട്ടിൽ, ഇന്ത്യയിൽ ദൃശ്യമാണ്. ഒരു മണിക്കൂറിലെ സൂര്യപ്രകാശംമതി ഒരു വർഷം മുഴുവൻ മാനവരാശിയുടെ മുഴുവൻ ഊർജ്ജ ആവശ്യങ്ങളും നിറവേറ്റാൻ. സുഹൃത്തുക്കളെ, നിങ്ങൾക്ക് വേണ്ടി ഞാനിതാ വേദിയിലേക്ക് ക്ഷണിക്കുന്നു…  ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്, ഒരേയൊരു നരേന്ദ്ര മോദി.‘ ഇപ്രകാരമാണ് ബോറിസ് ജോൺസൺ മോദിയെ പ്രസംഗിക്കാൻ ക്ഷണിക്കുന്നത്.

ബോറിസ് ജോൺസന്റെ വാക്കുകൾ ആവേശപൂർവം സ്വീകരിക്കുന്ന സദസ്സിലെ ലോകനേതാക്കളെയും വീഡിയോയിൽ കാണാം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button