News

നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം: കോഴിക്കോട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം നടത്തുന്ന രണ്ട്‍ യുവാക്കളെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഷിഹാബും അനസുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തി. കിളിമാനൂർ തട്ടത്ത് മലയിൽ ബന്ധു വീട്ടിൽ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു ഇരുവരും.

കഴിഞ്ഞ കുറേ ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളിൽ കെട്ടിട നിർമ്മാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ദീപാവലി ആഘോഷം: അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ

ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ പ്രതികളുടെ വാഹനങ്ങളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ ഇവർ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button