Latest NewsNewsInternational

അസഹിഷ്ണുത തുടർന്ന് ചൈന: ബുദ്ധ സന്യാസിമാരെ മഠങ്ങളിൽ നിന്നും ആട്ടിയോടിക്കുന്നു

ബീജിംഗ്: ബുദ്ധ ഭിക്ഷുക്കളോടുള്ള അസഹിഷ്ണുത തുടർന്ന് ചൈനീസ് സർക്കാർ. യുവ സന്യാസിമാരെ മഠങ്ങളിൽ നിന്നും അധികൃതർ ആട്ടിയോടിക്കുന്നതായും ഇവരെ സന്യാസം ഉപേക്ഷിക്കാൻ നിർബ്ബന്ധിക്കുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറിൽ ചൈനീസ് സർക്കാർ കൊണ്ടു വന്ന മതനിയന്ത്രണ നിർദേശപ്രകാരമാണ് നടപടി.

Also Read:ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ: വൻ വിലക്കുറവ് ഉണ്ടായേക്കും

യുവ ഭിക്ഷുക്കളെ സന്യാസം സ്വീകരിക്കാൻ അനുവദിക്കില്ലെന്നും അവരെ സ്കൂളുകളിൽ അയക്കുമെന്നുമാണ് അധികൃതർ പറയുന്നത്. പുതിയ നിയമ പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെ മതകാര്യങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

സ്കൂളുകൾക്ക് പുറത്ത് നടക്കുന്ന അനൗപചാരിക ടിബറ്റൻ ഭാഷാ പഠനവും അധികൃതർ നിരോധിച്ചിരിക്കുകയാണ്. സർക്കാർ നിയന്ത്രണം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇത് ടിബറ്റൻ സംസ്കാരത്തിനും ബുദ്ധമതത്തിനും എതിരായ കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button