COVID 19ThiruvananthapuramKeralaLatest NewsNews

കൊവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതിന് വെബ്‌സൈറ്റ് സജ്ജമായി

www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായതായി റവന്യൂമന്ത്രി കെ രാജന്‍. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (എസിഎംആര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.

Read Also : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസ്: ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15 മുതല്‍ തന്നെ

മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കും. പരിശോധനയ്ക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 36 മാസക്കാലത്തേയ്ക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button