KeralaLatest NewsNews

കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു, 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവാവ് പിടിയില്‍

മലപ്പുറം : സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് യാതൊരു അവസാനവുമില്ലാതെ തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ സംഭവം കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 70 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയതാണ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Read Also : മസ്ജിദ് ആക്രമണത്തിൽ വർഗീയ സന്ദേശം പ്രചരിപ്പിച്ചു: സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

ദുബായില്‍ നിന്നുമാണ് ഫൈസല്‍ സ്വര്‍ണം കൊണ്ടുവന്നത്. ഫ്ളൈ ദുബായ് വിമാനത്തിലായിരുന്നു ഇയാള്‍ സ്വര്‍ണവുമായി എത്തിയത്. ഫൈസലില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 72 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ശക്തമായ സുരക്ഷ ഒരുക്കിയിട്ടും സംസ്ഥാനത്തെ വിമാനത്താവങ്ങള്‍വഴിയുള്ള സ്വര്‍ണക്കടത്ത് തകൃതിയായി നടക്കുകയാണ്. വിമാനത്താവളത്തിലെ ജീവനക്കാരുള്‍പ്പെടെ സ്വര്‍ണക്കടത്തിന് ചുക്കാന്‍പിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button