KeralaLatest NewsNews

ബസ് വെള്ളത്തില്‍ മുങ്ങിയ സംഭവം, സഹായത്തിന് ഒരു നേതാവിനേയും കണ്ടില്ല : ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി ജയദീപ്

കോട്ടയം : പൂഞ്ഞാറില്‍ വെള്ളപൊക്കത്തിലൂടെ അപകടകരമാം വിധം കെഎസ്ആര്‍ടിസി ബസ് ഓടിച്ച് സസ്പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട ഐഎന്‍ടിയുസി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. ഉരുള്‍പൊട്ടലിനിടെ ബസ് വെള്ളത്തില്‍ മുങ്ങിയ വിഷയവും തുടര്‍ന്ന് വിവാദങ്ങളും ഉണ്ടായപ്പോള്‍ ഐഎന്‍ടിയുസിക്കാര്‍ സഹായിച്ചില്ലെന്നാരോപിച്ചാണ് ജയദീപ് സ്ഥാനമൊഴിയുന്നത്.

Read Also : പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രാഷ്ട്രീയശൈലി അനുവദിക്കാനാകില്ല: കോൺഗ്രസ് പ്രവർത്തകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

ജയദീപ് സെബാസ്റ്റ്യന്റെ പ്രതികരണം

‘ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഐഎന്‍ടിയുസി സിന്ദാബാദ് എന്ന് വിളിച്ചു പറഞ്ഞ് നടന്നു. പിന്നീട് ജോലി കിട്ടിയപ്പോള്‍ മുതല്‍ ഐഎന്‍ടിയുസിയില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ടു. ഈരാറ്റുപേട്ട ഐഎന്‍ടിയുസി പ്രസിഡണ്ടായി. എന്നിട്ട് ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടിയില്‍ കയറിയ വിഷയമുണ്ടായപ്പോള്‍ എന്നെ സഹായിക്കാന്‍ ഒരു ഐഎന്‍ടിയുസി നേതാക്കളും വന്നില്ല. നല്ല കാര്യം. അതുപോലെ ബഹുമാനപ്പെട്ട ശശീന്ദ്രന്‍ എന്നെ വിളിച്ച് പറഞ്ഞതാണ് മാധ്യമങ്ങള്‍ വരുമ്പോള്‍ ഐഎന്‍ടിയുസിക്കാരന്‍ എന്ന് പറയാതിരിക്കണം എന്ന്. ഇത്ര ഉള്ളു യൂണിയനും യൂണിയന്‍ നേതാക്കന്മാരും. ഈക്കാര്യം എല്ലാവരും ഓര്‍ത്ത് ജീവിച്ചാല്‍ അവന് അവന് കൊള്ളാം.’

യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജയദീപ് സെബാസ്റ്റ്യനെ ഗതാഗത വകുപ്പ് സസ്പെന്റ് ചെയ്തത്. ഇതിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറഞ്ഞത്.

പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങുമെന്ന് ഉറപ്പായിട്ടും വാഹനം ഇറക്കാന്‍ ജയദീപ് ശ്രമിക്കുകയായിരുന്നു. ഒടുവില്‍ വന്‍ ദുരന്തമാകുമെന്ന് ബോധ്യമായതോടെ മതിലിനോട് ചേര്‍ത്ത് ബസ് നിര്‍ത്തി. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടു യാത്രക്കാര്‍ സുരക്ഷിതരായി പുറത്തേക്കെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button