ThiruvananthapuramKeralaCinemaLatest NewsNews

‘ഇഷ്ടമുള്ള പാര്‍ട്ടിക്കാരെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന പണിക്ക് പറയുന്ന പേര് വേറെ’: റിപ്പോർട്ടർ ചാനലിനെതിരെ ജോയ് മാത്യു

സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ടർ ടിവിയുടെ മാധ്യമധർമമെന്താണെന്നും താല്പര്യമുള്ള പാർട്ടിക്കാരെ സംരക്ഷിക്കുന്നതിനു പറയുന്ന പേര് വേറെ ആണെന്നുമാണ് ജോയ് മാത്യു പ്രതികരിച്ചത്

റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടന്‍ ജോയ് മാത്യു. ഒരു വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്നാണ് നടന്റെ ആരോപണം. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകന് ന്യൂസ് ലിങ്ക് അയച്ച സ്‌ക്രീന്‍ ഷോട്ട് കൂടി ജോയ് മാത്യു പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ടർ ടിവിയുടെ മാധ്യമധർമമെന്താണെന്നും താല്പര്യമുള്ള പാർട്ടിക്കാരെ സംരക്ഷിക്കുന്നതിനു പറയുന്ന പേര് വേറെ ആണെന്നുമാണ് ജോയ് മാത്യു പ്രതികരിച്ചത്.

Also Read : ആന്ധ്ര തീരത്ത് ചക്രവാതചുഴി: സംസ്ഥാനത്ത് 5 ദിവസം കൂടി മഴ, നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

മാധ്യമ പ്രവര്‍ത്തനം കുറേക്കാലം ഞാനും ചെയ്തതാണ് , ഇപ്പോഴും ചെയ്യുന്നുമുണ്ട് . അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും ഞാന്‍ കരുതുന്നു . എന്നാല്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചും യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചും തങ്ങള്‍ക്ക് താത്പര്യമുള്ള പാര്‍ട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവര്‍ത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക .(അത് വായനക്കാര്‍ക്ക് വിട്ടു കൊടുക്കുന്നു ) അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍. സംശയമുണ്ടെങ്കില്‍ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോര്‍ട്ടിംഗ് രീതിയും നോക്കുക”

shortlink

Related Articles

Post Your Comments

Related Articles


Back to top button