CricketLatest NewsNewsSports

ഉത്തപ്പയും സഞ്ജുവും നിറഞ്ഞാടി: ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

ഡൽഹി: സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ബിഹാറിനെതിരെ കേരളത്തിന് മികച്ച ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ബിഹാര്‍ സാകിബുൽ ഗനിയുടെ ബാറ്റിംഗ് മികവിൽ 131 റൺസ് നേടി. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 14.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

Also Read:ഇക്കുറി ടോസ് ഭാഗ്യം കോഹ്ലിക്കൊപ്പം: നിർണായക മത്സരത്തിൽ ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

കേരളത്തിന് വേണ്ടി റോബിന്‍ ഉത്തപ്പ അഞ്ചു ഫോറും നാല് സിക്‌സും ഉൾപ്പെടെ 34 പന്തില്‍ 57 റണ്‍സ് നേടി. സഞ്ജു സാംസൺ 20 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും ഉൾപ്പെടെ 45 റൺസെടുത്തു. കേരളത്തിനായി ബേസില്‍ തമ്പി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആസിഫ് കെഎം ഒരു വിക്കറ്റ് നേടി.

വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ കേരളം നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button