Latest NewsNewsIndia

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ്, ശനിയാഴ്ച മുതല്‍ : കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

മുംബൈ : സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ആരംഭിച്ച് മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസ് നടത്തുന്നത്.

Read Also : കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചു, പരസ്യമായി പ്രസ്താവന നൽകാനും അവർ തയാർ: ജോജുവിന്റെ അഭിഭാഷകൻ

നവംബര്‍ ആറ് മുതലാണ് സര്‍വീസ് ആരംഭിക്കുക. നഗരത്തിലെ എഴുപത് റൂട്ടുകളിലായി നൂറോളം ബസുകള്‍ ഓടും. നഗരത്തില്‍ സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത്തരമൊരും ആശയം മുന്നോട്ട് വച്ചത്. ഭാവിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂട്ടിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മുമ്പും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബസ് സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും റൂട്ടുകള്‍ പരിമിതപ്പെടുത്തിയതോടെ ഇവയുടെ സേവനം നിലയ്ക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button