Latest NewsNewsIndia

ബസ്​ സർവീസ്​ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ചീഫ്​ ജസ്റ്റിസിന്​ എട്ടാം ക്ലാസ്സ്‌കാരിയുടെ കത്ത്

കത്ത്​ ലഭിച്ചയുടൻ ചീഫ്​ ജസ്റ്റിസ്​ തെലങ്കാന റോഡ്​ ട്രാൻസ്​പോർട്ട്​ കോർപ്പറഷനുമായി ബന്ധപ്പെട്ട്​ ബസ്​ സർവീസ്​ പുനഃരാരംഭിക്കാൻ നിർദേശം നൽകി

തെലങ്കാന: സ്കൂളിൽ പോകാൻ ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന്​ ആവശ്യപെട്ട് എട്ടാം ക്ലാസ്സ്‌കാരി ചീഫ്​ ജസ്റ്റിസിന്​ കത്തയച്ചു. ഓ​ട്ടോറിക്ഷയിൽ പോകുന്നതിനുള്ള സാമ്പത്തികശേഷിയില്ലെന്നും പിതാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചതിന്​ ശേഷം അമ്മയുടെ ചെറിയ വരുമാനത്തിലാണ്​ കുടുംബം കഴിയുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തെലുങ്കാന സ്വദേശിയായ വൈഷ്​ണവി ജസ്റ്റിസിനു കത്തയച്ചത്.

Also Read : വീട്ടിൽ പാലും മുട്ടയും വാഴപ്പഴവും ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പ്രാതൽ ഭക്ഷണം

സഹോദരൻ പ്രണീതിനും സഹോദരി പ്രീതിക്കും കൂടി വേണ്ടിയാണിതെന്ന് വൈഷ്ണവി പറയുന്നുണ്ട്. കത്ത്​ ലഭിച്ചയുടൻ ചീഫ്​ ജസ്റ്റിസ്​ തെലങ്കാന റോഡ്​ ട്രാൻസ്​പോർട്ട്​ കോർപ്പറഷനുമായി ബന്ധപ്പെട്ട്​ ബസ്​ സർവീസ്​ പുനഃരാരംഭിക്കാൻ നിർദേശം നൽകി. കുട്ടിയുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും ചീഫ്​ ജസ്റ്റിസ്​ പറഞ്ഞു. ചീഫ്​ ജസ്റ്റിന്‍റെ നിർദേശത്തിന്​ പിന്നാലെ ബസ്​ സർവീസ്​ പുനഃരാരംഭിച്ചുവെന്ന്​ തെലങ്കാന റോഡ്​ ട്രാൻസ്​പോർട്ട്​ കോർപ്പറേഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button