ThiruvananthapuramLatest NewsKeralaNews

പെട്രോള്‍ വില 50 രൂപയാകും : ഇനി ട്രോളാൻ പോകേണ്ടന്ന് കെ സുരേന്ദ്രന്‍

ട്രോളുകളുടെ പിന്നാലെ പോകുകയല്ല മറിച്ച് പെട്രോളിയം ഉള്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം : പെട്രോള്‍ വില ഇനിയും താഴ്ന്ന് അമ്പത് രൂപയേക്കാള്‍ കുറയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.സംസ്ഥാന സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തുകയാണെങ്കില്‍ 50 രൂപയേക്കാള്‍ കുറവില്‍ പെട്രോളും ഡീസലും കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read :  അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ

ട്രോളുകളുടെ പിന്നാലെ പോവുകയല്ല മറിച്ച് പെട്രോളിയം ഉള്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ട്രോളാൻ നടക്കുന്നവർ അടിയന്തര സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് 5 രൂപക്ക് പുറമേ 1.30 രൂപ കൂടി കുറയും. ഡീസലിന് ആകെ 12.27 രൂപയും. കേന്ദ്രം ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു നികുതി. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് ഡീസലിന് 9. 48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button