Latest NewsIndia

വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നത് എന്റെ അഭ്യർത്ഥന , അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല: സമീർ വാങ്കഡെ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഡൽഹി ടീം ആര്യൻ ഖാൻ ഉൾപ്പെടുന്ന ഡ്രഗ് കേസിന്റെ അന്വേഷണം ഏറ്റെടുക്കും.

മുംബൈ: ആര്യൻ ഖാൻ ഉൾപ്പെടുന്ന മയക്കു മരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ നീക്കിയെന്ന വാർത്ത കുറച്ചു മുൻപാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി സമീർ വാങ്കെഡെ രംഗത്തെത്തി. തന്നെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയിട്ടില്ലെന്നും കേസിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നത് തന്റെ കൂടി ആവശ്യമാണെന്നും കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന തന്റെ ഹർജി കോടതിയിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്നെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് കോടതിയിലെ എന്റെ റിട്ട് ഹർജി. അതിനാൽ ആര്യൻ കേസും സമീർ ഖാൻ കേസും ഡൽഹി എൻസിബിയുടെ എസ്ഐടിയാണ് കേസ് അന്വേഷിക്കുന്നത്. ഡൽഹിയിലെയും മുംബൈയിലെയും എൻസിബി ടീമുകൾ തമ്മിലുള്ള ഏകോപനമാണിത്.’ അദ്ദേഹം പറഞ്ഞു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഡൽഹി ടീം ഇപ്പോൾ ആര്യൻ ഖാൻ ഉൾപ്പെടുന്ന ഡ്രഗ് കേസിന്റെ അന്വേഷണം ഏറ്റെടുക്കും.

ഡ്രഗ്സ് ഓൺ ക്രൂയിസ് കേസും മറ്റ് 5 കേസുകളും ഉൾപ്പെടെ അവരുടെ ആകെ 6 കേസുകൾ ഇപ്പോൾ എൻസിബിയുടെ ഡൽഹി ടീമുകൾ അന്വേഷിക്കുമെന്ന് എൻസിബിയുടെ സൗത്ത് വെസ്റ്റേൺ റീജിയണിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത്താ അശോക് ജെയിൻ കുറച്ചു മുൻപ് അറിയിച്ചു. ഇത് ഭരണപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ ഖാൻ കേസുൾപ്പെടെ 5 കേസുകളിൽ നിന്ന് സമീർ വാങ്കഡെയെ ഒഴിവാക്കിയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അവകാശപ്പെട്ടതിന് പിന്നാലെയാണ് എൻസിബിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button