ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമം : കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

കാർ യാത്രക്കാരായ കുടുംബം നിസാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 7-ന് പട്ടം മരപ്പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം.

Read Also: വിദ്യാർഥിനിക്ക് മർ​ദനം : ആക്രമണം സൃഹുത്തുക്കൾക്കൊപ്പം കോളജിന് സമീപം നിൽക്കവെ

അപകടത്തിൽ പോസ്റ്റ് രണ്ടായി തകർന്നു. എന്നാൽ കാർ യാത്രക്കാരായ കുടുംബം നിസാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കുറവൻകോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

ഇടറോഡിൽ നിന്ന് കയറിവന്ന സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമിക്കവെ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button