KeralaLatest NewsNews

സഖാക്കളോട് പറയുവാനുള്ളത്, അംബേദ്‌ക്കറും അയ്യൻകാളിയും കേവലം ചുവർ ചിത്രങ്ങളല്ല: രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം : എംജി സര്‍വകലാശാലയിൽ ജാതി വിവേചനത്തിനെതിരെ ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ നടത്തിവരുന്ന നിരാഹാരസമരത്തിൽ സി.പി.എമ്മിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ‘ജയ് ഭീം’ എന്ന ഒരു ചലച്ചിത്രത്തിലെ ചില കഥാപാത്രങ്ങളിൽ കോരിത്തരിച്ച് കമ്മ്യൂണിസ്റ്റ് ഇടപെടലിന്റെ മാഹാത്മ്യത്തെ പറ്റി കവിതയെഴുതുന്ന സഖാക്കൾ, അവർ ഭരിക്കുന്ന കേരളത്തിലെ, ഗാന്ധിയുടെ നാമധേയത്തിലുള്ള സര്‍വകലാശാലയിലെ ജാതി വിവേചനം കാണാത്തത് എന്താണ് എന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

Read Also  : ട്രയൽ റണ്ണിനിടെ പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു : ഒരാൾക്ക് പരിക്ക്

കുറിപ്പിന്റെ പൂർണരൂപം :

കേരളത്തിലെ സഖാക്കളോട് പറയുവാനുള്ളത്, അംബേദ്‌ക്കറും, അയ്യൻകാളിയും കേവലം ചുവർ ചിത്രങ്ങളല്ല. അത് നീണ്ട കാലത്തേക്കുള്ള പോരാട്ടത്തിന്റെ ദിശാബോധമാണ്. ഇന്നലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും സഹപ്രവർത്തകർക്കുമൊപ്പം ദീപയെ കണ്ടപ്പോൾ , അവൾ പറഞ്ഞതത്രയും ഇരയുടെ വിലാപമല്ല, അവകാശ നിഷേധത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമാണ്.

Read Also  :  കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : 2.34 കോടിയുടെ സ്വർണം പിടികൂടി

“ജയ് ഭീം ” എന്ന ഒരു ചലച്ചിത്രത്തിലെ ചില കഥാപാത്രങ്ങളിൽ കോരിത്തരിച്ച് കമ്മ്യൂണിസ്റ്റ് ഇടപെടലിന്റെ മാഹാത്മ്യത്തെ പറ്റി കവിതയെഴുതുന്ന സഖാക്കൾ, അവർ ഭരിക്കുന്ന കേരളത്തിലെ, ഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയിലെ ജാതി വിവേചനം കാണാത്തത് എന്താണ്? തീയേറ്ററിലെ അരണ്ട വെളിച്ചത്തിൽ കയ്യടിക്കുന്ന നിങ്ങൾ , അഭ്രപാളിക്ക് പുറത്ത് എത്ര ദളിത് വിരുദ്ധരാണ് എന്ന് സ്വയം തിരിച്ചറിയുക….. ദീപ പറയുന്നു,രോഹിത് വേമൂലയ്ക്ക് ജീവനോടെ പറയാൻ കഴിയാതിരുന്നതത്രയും , ഒരു ആത്മഹത്യാ കുറിപ്പിൽ അവൻ ഒളിപ്പിച്ച മുദ്രാവാക്യങ്ങളത്രയും ഏറ്റെടുത്ത്,
അവൾ ചരിത്രത്തിലെ ഒരു പഞ്ചമിയാകുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button