KozhikodeNattuvarthaLatest NewsKeralaNews

മുക്കുപണ്ടം പണയം വെക്കാൻ ശ്രമം : രണ്ടുപേര്‍ അറസ്​റ്റില്‍

പേരാമ്പ്രയിലും കൂട്ടാലിടയിലും ആണ് സംഭവം

പേരാമ്പ്ര: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പേരാമ്പ്രയിലും കൂട്ടാലിടയിലും ആണ് സംഭവം. പേരാമ്പ്ര പൊലീസ് ആണ് അറസ്​റ്റ്​ ചെയ്തത്. കൂട്ടാലിട കേസിൽ ബാലുശ്ശേരി പൊലീസും ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തി.

പേരാമ്പ്ര സ്വദേശി നൗഷാദ്, കരുവണ്ണൂർ സ്വദേശി അഭിനന്ദ് എന്നിവരാണ് പിടിയിലായത്​. പേരാമ്പ്ര മാർക്കറ്റ് പരിസരത്തുള്ള കൊശമറ്റം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പണയം വെക്കാനായി മുക്കുപണ്ടവുമായി ഇവർ എത്തിയത്.

Read Also : കാട്ടുപന്നിയുടെ ആക്രമണം : ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തോളം കോഴികള്‍ ചത്തു

സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. കൂട്ടാലിടയിലും സമാന രീതിയിലാണ് തട്ടിപ്പിന് ശ്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button