Latest NewsKeralaNattuvarthaNewsIndia

ഇന്ധനവില: 2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

കേന്ദ്രം മാത്രമല്ല, ഞങ്ങളും കുറച്ചിട്ടുണ്ട് നികുതി, അതിന് വേണ്ട പ്രചരണം കിട്ടിയിട്ടില്ല

തിരുവനന്തപുരം: കേന്ദ്രം മാത്രമല്ല കേരളവും പെട്രോളിനും ,ഡീസലിനും നികുതി കുറച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഞങ്ങൾക്ക് വേണ്ട പ്രചരണം ലഭിച്ചില്ല, അതുകൊണ്ടാണ് കേന്ദ്രത്തിന്റേത് മാത്രം എടുത്തു പറയേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞ്.

Also Read:എഡി ഹൊവേ ഇനി ന്യൂകാസില്‍ പരിശീലകൻ

‘കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാല്‍ കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ കേരളത്തിന്റെ നികുതിയിലും കുറവുവരും’, മന്ത്രി പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന് പിന്നാലെ കേരളം ഡീസലിന് രണ്ട് രൂപ മൂപ്പത് പൈസയും ,പെട്രോൾ ഒരു രൂപ 57 പൈസയും കുറച്ചു. അതിന് വലിയൊരു പ്രചരണം നല്‍കിയില്ലെന്ന് മാത്രമേ ഉള്ളു’, മന്ത്രി കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

‘എന്നാൽ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് കേരളം നികുതി വര്‍ധിപ്പിച്ചത്. 2014 സെപ്തംബര്‍ മുതല്‍ ഈ വര്‍ധന കാണാം. 2015 ജനുവരിയില്‍ ക്രൂഡ്‌ഓയില്‍ വില 46.59 ഡോളറായി. ഈ വിലകുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ ആ സര്‍ക്കാര്‍ തയാറായില്ല. 2014 ഓഗസ്റ്റില്‍ പെട്രോളിന്റെ സംസ്ഥാന നികുതി 26.21 ശതമാനമായിരുന്നു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സെപ്തംബറില്‍ 26.92 ശതമാനമായി നികുതി വര്‍ധിപ്പിക്കുകയായിരുന്നു.

ഒക്ടോബറില്‍ 27.42 ശതമാനമായും നവംബറില്‍ 28.72 ശതമാനമായും 2015 ജനുവരിയില്‍ 29.92 ശതമാനമായും നികുതി നിരക്ക് വര്‍ധിപ്പിച്ചു. 2015 ഫെബ്രുവരിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ തുടങ്ങിയപ്പോഴും ഇവിടെ നികുതി 30.18 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്’, ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ധന വില വർധനയിൽ വലിയ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും മറ്റും കേരള സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ കേന്ദ്രത്തെ വിമർശിച്ചവർ ദീപാവലി ദിവസം കേന്ദ്രം വില കുറച്ചതോടെ വിലയിൽ മാറ്റം വരുത്താത്ത കേരളത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button