Latest NewsKeralaIndia

പെട്രോൾ, ഡീസൽ ഇന്ധനനികുതി കുറച്ച് 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, കേന്ദ്രത്തിനെതിരെ സമരവുമായി കേരളം

ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നികുതി ഇളവ് നൽകിയപ്പോൾ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകാൻ വിസമ്മതിച്ചു.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനുംലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിൽപ്പന നികുതി/വാറ്റ് നിരക്കുകൾ കുറച്ചു. പെട്രോളിന് 8.70 രൂപവരെയും ഡീസലിന് 9.52 രൂപ വരെയും നികുതിയിളവ് വരുത്തിയിട്ടുണ്ട്. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നികുതി ഇളവ് നൽകിയപ്പോൾ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകാൻ വിസമ്മതിച്ചു.

നികുതി കുത്തനെ വർധിപ്പിച്ചത് കേന്ദ്രമായതിനാൽ, നികുതി വെട്ടിക്കുറയ്ക്കേണ്ടത് അവരുടെ ബാധ്യതയാണെന്നും തങ്ങളുടേതല്ലെന്നുമാണ് ചില സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത വിവിധതരം സെസുകളിലെ കുത്തനെ വർദ്ധന ഉൾപ്പെടെ സമീപ വർഷങ്ങളിൽ കേന്ദ്രം സ്വീകരിച്ച വിവിധ നടപടികൾ കാരണം വരുമാനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം.

കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സ്വന്തം നിലയ്ക്ക് വിൽപന നികുതി/ വാറ്റ് നിരക്കുകളിൽ ഏറ്റവും വലിയ കുറവ് വരുത്തിയത് ലഡാക്കാണ്. നികുതി കുറവായതിനാൽ ചെറിയ മാറ്റം വന്നത് ഉത്തരാഖണ്ഡിലാണ്. പെട്രോളിന്റെ കാര്യത്തിൽ ഉത്തരാഖണ്ഡിൽ 0.81 രൂപയുടെ കുറവ് വരുത്തിയപ്പോൾ ന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ 7.66 രൂപയുടെ വരെ കുറവാണ് വരുത്തിയത്.

കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങൾ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. അതേസമയം കേന്ദ്രത്തിനെതിരെ സമരപരിപാടികളുമായി കേരളം രംഗത്തെത്തി.

ഈ മാസം 16ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ചും പത്തും രൂപ വീതം കുറച്ച ശേഷം സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാനാവശ്യപ്പെട്ട കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് നീക്കം.

തുടര്‍ച്ചയായി നികുതി ഉയര്‍ത്തിയ ശേഷം ചെറിയ കുറവ് വരുത്തിയത് കണ്ണില്‍ പൊടിയിടലാണെന്നും സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കലാണെന്നുമാണ് സി.പി.എം വിലയിരുത്തല്‍.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button