Latest NewsNewsIndiaInternational

കാലാവസ്ഥാ ഉച്ചകോടി: ഇന്ത്യയെ പ്രശംസിച്ച് ലോകമാധ്യമങ്ങൾ

ലോകമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന് നരേന്ദ്ര മോദിയുടെ വാക്കുകൾ

ഗ്ലാസ്ഗോ: കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യക്ക് ഇത്തവണ ലഭിച്ചത് മുമ്പെങ്ങുമില്ലാത്ത മാധ്യമ ശ്രദ്ധയും പ്രാധാന്യവുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ ഇന്ത്യയെ ഏറെക്കുറെ അവഗണിച്ച ബിബിസി, ഇത്തവണ വലിയ പ്രാധാന്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

Also Read:സ്പേസ് എക്സിൽ ടോയ്ലറ്റ് ലീക്ക്: ബഹിരാകാശ സഞ്ചാരികൾ ഡയപ്പർ ധരിക്കേണ്ടി വരും

ലോകത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ എങ്കിലും വലിയ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഇന്ത്യയുടെ ശരാശരി ആശ്വാസകരമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കാർബൺ പുറന്തള്ളലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെറ്റ് സീറോ ആശയം ആശാവഹമാണെന്നും ബിബിസി പറയുന്നു.

2015ൽ വലിയ തോതിൽ കാർബൺ പുറന്തള്ളുന്ന രാജ്യം എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ഗാർഡിയൻ, ഇത്തവണ ബിബിസിയേക്കാൾ പ്രാധാന്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തു. ഇതേ ഇച്ഛാശക്തിയോടെ ഇന്ത്യ തുടർന്നാൽ 2070ൽ പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും ഗാർഡിയൻ കണക്ക് കൂട്ടുന്നു.

ടൈമും നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ഗുണകരം എന്ന വിശേഷണത്തോടെയാണ് സ്വാഗതം ചെയ്തത്. 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ 45 ശതമാനം കുറയ്ക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അവർ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button